Home
PDF Print E-mail
Tuesday, 09 February 2010 04:24

തേവലക്കര മര്‍ത്തമറിയം പള്ളി തീര്‍ത്ഥാടനകേന്ദ്രമായി

തേവലക്കര:മാര്‍ ആബോയുടെ കബറിടംകൊണ്ട് പ്രശസ്തമായ തേവലക്കര മര്‍ത്തമറിയം പള്ളിയെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയാണ് തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി തേവലക്കര മാറുമെന്ന് പ്രഖ്യാപനസമ്മേളനത്തില്‍ ബാവ പറഞ്ഞു. അഭി. സഖറിയാസ് മാര്‍ അന്തോണിയസിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Read more...
 
PDF Print E-mail
Monday, 08 February 2010 11:13
വലിയ നോമ്പ് : എന്താകുന്നു നമ്മുടെ ക്ഷ്യം?
 

അനുതാപത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആത്മീയ ശിക്ഷണത്തിന്റെയും ഭാഗമായി നിനെവേയിലെ ജെനങ്ങള്‍ ഉപവസിച്ചു. ദൈവം അവര്‍ക്ക് വരുത്തും എന്ന് അരുളിച്ചെയ്ത അനര്‍ത്ഥം അവര്‍ക്ക് വരുത്തിയതുമില്ല. പരസ്യ ശുശ്രൂഷക്കുള്ള  ഒരുക്കത്തിന്റെ ഭാഗമായാണ് കര്‍ത്താവ് ഉപവസിച്ചതു. കര്‍ത്താവ് നാല്പതു ദിവസം ഉപവസിച്ചു എന്ന വസ്തുത വലിയ നോമ്പിനു പരക്കെ അംഗീകാരം ലെഭിക്കാനിടയാക്കി. നാലാം നൂറ്റാണ്ടിന്റെ  അന്ത്യത്തില്‍ മിക്കവാറും എല്ലാ സഭകളും 40 ദിവസത്തെ നോമ്പ് അംഗീകരിച്ചു കഴിഞ്ഞിരുന്നു. സുറിയാനി പാരമ്പര്യത്തില്‍ ഈസ്റ്ററിന്റെ പുതുജീവന്‍ പ്രാപിക്കുവാനുള്ള ഒരുക്കമാണ് വലിയ നോമ്പ്. അനുതാപത്തിന്റെയും ആത്മീയ ഒരുക്കത്തിന്റെയും അവസരമാണിത്. സഭയുടെ ശുദ്ധീകരണത്തിനുള്ള സമയം.

Read more...
 
PDF Print E-mail
Monday, 08 February 2010 09:46
മലങ്കര അസോസിയേഷന്‍ : കൊടിമര ഘോഷയാത്ര 12- നു 
 

ശാസ്താംകോട്ട  : മൌണ്ട് ഹോറെബ് മാര്‍ എലിയാ ചാപ്പലില്‍ ഫെബ്രുവരി പതിനേഴിന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊടിമര ഘോഷയാത്ര പന്ത്രണ്ടാം തീയതി തിരുവിതാംകോട് നിന്ന് ആരംഭിക്കും. തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗെബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. ബേബി തോമസ്‌ , ഐ.സി. ചെറിയാന്‍ എന്നിവര്‍  നേതൃത്വം നല്‍കും. തിരുവനന്തപുരം, കൊല്ലം, കുണ്ടറ, കാല്ലട വഴി മൌണ്ട് ഹോറെബ് മാര്‍ എലിയാ ചാപ്പലിലെത്തും. പതാകാ ഘോഷയാത്ര അന്നുതന്നെ മട്ടാഞ്ചേരിയില്‍ നിന്ന് ആരംഭിക്കും.

Read more...
 
PDF Print E-mail
Monday, 08 February 2010 05:12

അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍

കൊല്ലം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന  അഭി.മാത്യൂസ് മാര്‍ എപ്പിഫാനിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ തിങ്കള്‍,  ചൊവ്വ ദിവസങ്ങളില്‍ നടക്കും. തിരുമേനി കബറടങ്ങിയിരിക്കുന്ന കൊല്ലം അരമന കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ, ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ നേതൃത്വം നല്‍കും.

Read more...
 
PDF Print E-mail
Monday, 08 February 2010 07:10

ഫാ. ജോണ്‍ തോമസിന്റെ പൌരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

തിരുവല്ല : ജാക്സണ്‍ ഹൈക്സ് സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടിലിന്റെ പൌരോഹിത്യ രജത ജൂബിലി പുളിക്കീഴ് സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ആഘോഷിച്ചു. മാവേലിക്കര  ഭദ്രാസനാധിപന്‍ അഭി. പൌലോസ് മാര്‍ പക്കോമിയോസ് അധ്യക്ഷത വഹിച്ചു. സല്ലാ ഗ്രീന്‍സ് ലെസ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെ സലാല സെന്റ്‌ സ്ടീഫെന്‍സ് കൊണ്ഗ്രിഗേഷനും ന്യു ആഴ്സിയില്‍ തിയോളജി പഠിക്കുമ്പോള്‍ ബെര്‍ഗന്‍ ഫീല്‍ഡ് സെന്റ്‌ സ്ടീഫെന്‍സ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനും രൂപം നല്‍കിയ

Read more...
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 1 of 129