Home
PDF Print E-mail
Tuesday, 11 May 2010 09:08
ഗ്രിഗോറിയന്‍ ന്യൂസ് ഇനി മുതല്‍ കാതോലിക്കേറ്റ് ന്യൂസ് എന്നറിയപ്പെടും.
 

പരുമല സെമിനാരിയില്‍ നിന്നും 2009 ആഗസ്റ്റ് 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച "ഗ്രിഗോറിയന്‍ ന്യൂസ്" ഒരു വര്‍ഷം തികയുന്നതിനു മുമ്പ് തന്നെ മലങ്കര സഭ മക്കളുടെ ഏറ്റം പ്രീയപ്പെട്ട ഓണ്‍ലൈന്‍ ന്യൂസ് സൈറ്റായി മാറി. സഭാ വാര്‍ത്തകള്‍ നിത്യേന പതിനായിരത്തിലധികം പേര്‍ക്ക് അവരുടെ ഇ -മെയില്‍  ബോക്സില്‍ എത്തിച്ചു കൊടുക്കുന്നു എന്നത് ഇതിന്റെ സവിശേഷതയാണ്. ഗ്രിഗോറിയന്‍ ടി.വി. / റേഡിയോ / ന്യൂസ് എന്നിവ ഇനി മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ്‌ സര്‍വീസായി പ്രഖ്യാപിച്ചു കൊണ്ടും പരുമല സെമിനാരി മാനേജര്‍ ഫാ. എം.ഡി. യൂഹാനോന്‍ റമ്പാനെ പ്രധാന ചുമതലക്കരാനായി നിയമിച്ചു കൊണ്ടും പ. കാതോലിക്കാ ബാവ കല്പന പുറപ്പെടുവിച്ചു. ഗ്രിഗോറിയന്‍ ന്യൂസ് ഇനി മുതല്‍ കാതോലിക്കേറ്റ് ന്യൂസ് എന്നറിയപ്പെടുന്നതാണ്.

 
PDF Print E-mail
Monday, 10 May 2010 14:59
മെത്രാന്‍ സ്ഥാനാരോഹണം  തല്‍സമയ സംപ്രേഷണം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുവാന്‍ പോകുന്ന മെത്രാന്‍ സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കോട്ടയം മാര്‍ എലിയാ കത്തീഡ്രെലില്‍ വച്ച് നടക്കുന്ന ഈ ചരിത്ര നിമിഷങ്ങള്‍ ഗ്രിഗോറിയന്‍ ടിവി.യിലൂടെ  ലോകമെമ്പാടുമുള്ള സഭാ മക്കള്‍ക്ക്‌ കാണുവാന്‍ സാധിക്കും. മേയ് 12 -നു രാവിലെ 6 മണി മുതല്‍ ഉച്ചക്ക് 1.30 വരെയായിരിക്കും സംപ്രേഷണ സമയം. തല്‍സമയ വെബ് കാസ്റ്റ് കാണുവാനായി ഗ്രിഗോറിയന്‍ ടി.വി യിലേക്ക് ലോഗ് ഇന്‍ ചെയ്യുക. വിലാസം. www.orthodoxchurch.tv 


 
PDF Print E-mail
Monday, 10 May 2010 05:17

ഗ്ലാസ്ഗോയില്‍ വിശുദ്ധ കുര്‍ബാന മേയ് 15ന്

ഗ്ലാസ്ഗോ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമാകുന്ന ഗ്ലാസ്ഗോ മലങ്കര ഒാര്‍ത്തഡോക്സ് പള്ളി പുതിയ ഇടവകയുടെ ആദ്യവിശുദ്ധ കുര്‍ബാന മേയ് 15 ശനി രാവിലെ 11 മണിക്ക് ഗ്ലാസ്ഗോയിലെ ബ്രൂം ചര്‍ച്ചില്‍ നടക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ വര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരി ഫോണ്‍ (079080 64000) ബെന്നി മാത്തൂര്‍ (07932613336)  ഡോ. സുശീല്‍ സ്റ്റീഫന്‍ (07985623087). സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയിലും എഡിന്‍ബറോയിലും പരിസര പ്രദേങ്ങളിലുമുള്ള വിശ്വാസികള്‍ക്കായാണ് പുതിയ പള്ളി. വിലാസം:Broom church  Mearns Road Newton Mearns Glasgow G77 GHN

 
PDF Print E-mail
Monday, 10 May 2010 10:43

ഡബ്ലിന്‍ പള്ളിയില്‍ ഓര്‍മ്മപെരുനാള്‍ കൊണ്ടാടി

അയര്‍ലണ്ട്:  സെന്‍റ് തോമസ്‌ മലങ്കര ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍, പരി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മ പെരുനാള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ആഘോഷമായി നടത്തി. പെരുനാളിനോടനുബന്ധിച്ചു പ്രദക്ഷിണവും നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു. നൂറു കണക്കിന് വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുത്തു. PHOTO GALLERY വി. കുര്‍ബാനക്കു ശേഷം നടന്ന ചടങ്ങില്‍ വച്ച്, പള്ളിയുടെ ആഭിമുഖത്തില്‍ കഴിഞ്ഞ മാസം നടത്തിയ അഖില അയര്‍ലണ്ട് ഷട്ടില്‍ ബാഡ്മിന്‍ടന്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാനദാനം, സീനിയര്‍ വൈദികന്‍ ഫാ. കോശി വൈദ്യന്‍ നിര്‍വഹിച്ചു.

Read more...
 
PDF Print E-mail
Monday, 10 May 2010 05:12

മര്‍ത്തമറിയം വനിതാസമാജം വാര്‍ഷികം 18ന് തുടങ്ങും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ദേശീയവാര്‍ഷികം 18, 19, 20 തീയതികളില്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടത്തും. കേരളത്തിനകത്തും പുറത്തു നിന്നുമായി ആയിരത്തില്‍പ്പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.18ന് രാവിലെ 10ന് രജിസ്‌ട്രേഷന്‍, 11.30ന് പ്രസിഡന്റ് അഭി. ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് പതാക ഉയര്‍ത്തും.

Read more...
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 1 of 213