Home Archived News
PDF Print E-mail
Saturday, 12 December 2009 05:07

ഓര്‍ത്തഡോക്സ് ഗായക സംഘ സമര്‍പ്പണം ഇന്ന് പരുമലയില്‍

പരുമല : മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രൈവറ്റ് ഗായക സംഘാംഗങ്ങള്‍ക്കുള്ള പരിശീലന ക്ലാസ്സും സമര്‍പ്പണ ശുശ്രൂഷയും ക്വയര്‍ ഡയറക്ടറിയുടെ പ്രകാശനവും ഡിസംബര്‍ പന്ത്രണ്ടാം തീയതി ഇന്ന് 12 മുതല്‍ പരുമലയില്‍ നടക്കും. ശ്രുതിയില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗായക സംഘാംഗങ്ങള്‍ക്കുള്ള ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സിന്റെയും ക്ഷേമ നിധിയുടെയും ഉദ്ഘാടനവും നടത്തും.അഭി. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

അഖില മലങ്കര ഗായക സംഘം വൈസ് പ്രസിഡന്റ്‌ ഫാ. ടി.ജെ. ജോഷ്വ, ശ്രുതി ഡയറക്ടര്‍ ഫാ. എം.പി.ജോര്‍ജ്ജ് എന്നിവര്‍ ക്ലാസ്സെടുക്കും.ഗായക  സംഘാംഗങ്ങള്‍ക്കുള്ള സമര്‍പ്പണ ശുശ്രൂഷയ്ക്ക്  പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. ചടങ്ങില്‍ വച്ച് പ്രശസ്ത ഗായകന്‍ ശ്രീ. കെ.ജി. മാര്‍ക്കോസിനെ ആദരിക്കും. ക്ഷേമനിധിയുടെയും ഇന്‍ഷുറന്‍സിന്റെയും ഉദ്ഘാടനം കെ.ജി. മാര്‍ക്കോസ് നിര്‍വഹിക്കും. ശ്രുതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 500- ല്‍പരം അംഗങ്ങള്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കുമെന്ന്‍ ഗായക സംഘം അഖില മലങ്കര ജനറല്‍ സെക്രെട്ടറി ഫാ. ജോണ്‍ വര്‍ഗീസ്‌ ചെങ്ങന്നൂര്‍അറിയിച്ചു.