Home Archived News
PDF Print E-mail
Friday, 18 December 2009 07:39

കൊളോണ്‍ -  ബോണ്‍ ഇടവക :  ജീവകാരുണ്യ രംഗത്ത് കാല്‍ നൂറ്റാണ്ടു

ബോണ്‍  : ജെര്‍മ്മനിയിലെ സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് (കൊളോണ്‍ - ബോണ്‍) ഇടവക ജീവകാരുണ്യ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. ഇതോടനുബന്ധിച് ഡിസംബര്‍ 13-ന് ബോണിലെ പീത്രൂസ് ആശുപത്രിയുടെ ചാപ്പലില്‍ വികാരി ഫാ. എബ്രഹാം മണിയാറ്റുകുടിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന്‍ വികാരിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറി ശ്രീ. ജോണ്‍ കൊച്ചു കണ്ടത്തില്‍ റിപ്പോര്‍ട്ടും, ട്രെഷരാര്‍ ശ്രീ. കെ.വി. തോമസ്‌ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്ന്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഇടവക ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോണ്‍ കൊച്ചു കണ്ടത്തില്‍ (സെക്രട്ടറി), കെ.വി. തോമസ്‌ (ട്രെഷറാര്‍) , ജോര്‍ജ്ജ് ജോസഫ്‌, ജോണ്‍ കുര്യന്‍, രാജന്‍ കണ്ണാംമാലില്‍, ജിറ്റു  കുര്യന്‍ (കൌണ്‍സിലര്‍മാര്‍), ജേക്കബ് ഡാനിയേല്‍ (ഓഡിറ്റര്‍ ) എന്നിവരാണ് നവ സാരഥികള്‍) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന്‍ പുതിയ ഭരണസമിതി വ്യക്തമാക്കി. മാത്യു കാക്കനാട്ട് പറമ്പില്‍ ആശംസാ പ്രസംഗം നടത്തി. ജീവിതത്തിലെ സുഖ സമൃദ്ധിയില്‍  ദെരിദ്രരെയും ആലംബഹീനരെയും അവഗണിക്കുക സ്വാഭാവികമാണെന്നിരിക്കെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് വികാരി ഫാ. എബ്രഹാം മണിയാറ്റുകുടിയില്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം, സൌജന്യ മെഡിക്കല്‍ സഹായം, ഭാവന രെഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ കൊടുക്കുക തുടങ്ങി കഴിഞ്ഞ കാലങ്ങളില്‍ നടത്തിപ്പോന്ന ജീവകാരുണ്യ പദ്ധതികള്‍ക്കൊപ്പം നടപ്പ് വര്‍ഷത്തില്‍ പുതിയ പ്രോജക്ടുകള്‍ കൂടി ഏറ്റെടുത്തു നടപ്പില്‍ വരുത്തുവാന്‍ ഇടവക ഭാരവാഹികള്‍ തീരുമാനിച്ചു.