Home Archived News
PDF Print E-mail
Monday, 21 December 2009 01:00
കാതോലിക്കേറ്റ് ശതാബ്ദി  ലോഗോ പ്രകാശനം ഇന്ന്
 

മലങ്കര ഓര്‍ത്തഡോക്സ് സഭ പൌരസ്ത്യ കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് നിരണം സെന്റ്‌ മേരീസ് വലിയപള്ളിയില്‍ വച്ച് കാതോലിക്കേറ്റ് ശതാബ്ദി ലോഗോ പ്രകാശനം നടക്കുന്നു. രാവിലെ 101 വൈദികര്‍ സംയുക്തമായി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവാ ലോഗോ പ്രകാശനം നിര്‍വഹിക്കും. ആഘോഷ സമിതി ചെയര്‍മാന്‍ അഭി. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ലോഗോ ഏറ്റുവാങ്ങും. ജസ്റ്റിസ് ബെഞ്ചമിന്‍ കോശി സന്ദേശംനല്‍കും.