Home Archived News
PDF Print E-mail
Thursday, 31 December 2009 11:49
പരുമല സെമിനാരിയില്‍  പുതുവര്‍ഷ ജാഗരണം
 
പുതിയ വര്‍ഷത്തിലേക്ക് പ്രാര്‍ത്ഥനകളോടെ പ്രവേശിക്കുവാന്‍ ഒരുങ്ങുന്ന വിശ്വാസികള്‍ക്കായി പരുമല സെമിനാരിയില്‍  ഇന്ന് വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ നാഗ്പൂര്‍ സെന്റ്‌ തോമസ്‌ തോമസ്‌ സെമിനാരി ടീം നയിക്കുന്ന പുതുവര്‍ഷ ജാഗരണ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. റവ. ഫാ. ബിജേഷ് ഫിലിപ്പ് ധ്യാനം നയിക്കും.  പുതുവര്‍ഷത്തിലെ ആദ്യത്തെ വി.കുര്‍ബ്ബാന 12 മണിക്ക് ആരംഭിക്കും. രാവിലെ 7.30 ന് മലബാര്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന ഉണ്ടായിരിക്കും. ഗ്രിഗോറിയന്‍ റേഡിയോയിലൂടെ വൈകുന്നേരം 6 മുതല്‍ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വിലാസം www.orthodoxchurch.fm