|
|
|
| Monday, 04 January 2010 04:56 |
|
സമൂഹ വിവാഹം ഇന്ന് പരുമലയില്‍ - ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും മലങ്കര ഓര്‍ത്തഡോക്സ് സഭ സ്ലീബദാസ സമൂഹ അംഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമൂഹ വിവാഹത്തിന്റെ രണ്ടാം ഘട്ടം ഇന്ന് പരുമലയില്‍ വെച്ച് നടക്കുന്നു. 9 പേരുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്. അനുമോദന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ നിയുക്ത ബാവ അഭി. പൗലോസ് മാര്‍ മിലിത്തിയോസ് , സ്ലീബ ദാസ സമൂഹം പ്രസിഡന്റ് അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത, സഭ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ക്യാപ്റ്റന്‍ രാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സമൂഹ വിവാഹത്തിന്റെ തല്‍സമയ സംപ്രേഷണം ഗ്രിഗോറിയന്‍ ടി.വിയിലൂടെ ഉണ്ടായിരിക്കുന്നതാണ്. വിലാസം www.orthodoxchurch.tv
|
Archived News



