Home Archived News
PDF Print E-mail
Tuesday, 12 January 2010 06:27
വാകത്താനം സെന്റ്‌ ജോണ്‍സ്  വലിയപള്ളി പെരുന്നാള്‍ സമാപിച്ചു
 

വാകത്താനം : വിശുദ്ധ യൂഹാനോന്‍ മാംദാനയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന വാകത്താനം സെന്റ്‌ ജോണ്‍സ്  വലിയപള്ളിയിലെ ഈ വര്‍ഷത്തെ  പെരുന്നാള്‍  ആഘോഷങ്ങള്‍ സമാപിച്ചു. പെരുന്നാള്‍ ദിനമായ  ഇന്നലെ രാവിലെ 7.30- ന് പ്രഭാത നമസ്കാരം ആരംഭിച്ചു. തുടര്‍ന്നു  8.30-നു കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന ആരംഭിച്ചു.  തുടര്‍ന്ന് കൈമുത്ത്, നേര്ച്ച വിളമ്പ് ആദ്യ ഫല ലേലം എന്നിവ നടന്നു. 

ഉച്ചക്ക് പ്രദിക്ഷണത്തെ  തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്കി. വികാരി. ഫാ. വി.എം. എബ്രഹാം വാഴയ്ക്കല്‍, അസി. വികാരി. ഫാ. കുര്യന്‍ സഖറിയ പെരിയോര്‍മറ്റം എന്നിവര്‍ നേതൃത്വം നല്‍കി.