Home
PDF Print E-mail
Monday, 08 February 2010 09:46
മലങ്കര അസോസിയേഷന്‍ : കൊടിമര ഘോഷയാത്ര 12- നു 
 

ശാസ്താംകോട്ട  : മൌണ്ട് ഹോറെബ് മാര്‍ എലിയാ ചാപ്പലില്‍ ഫെബ്രുവരി പതിനേഴിന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊടിമര ഘോഷയാത്ര പന്ത്രണ്ടാം തീയതി തിരുവിതാംകോട് നിന്ന് ആരംഭിക്കും. തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗെബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. ബേബി തോമസ്‌ , ഐ.സി. ചെറിയാന്‍ എന്നിവര്‍  നേതൃത്വം നല്‍കും. തിരുവനന്തപുരം, കൊല്ലം, കുണ്ടറ, കാല്ലട വഴി മൌണ്ട് ഹോറെബ് മാര്‍ എലിയാ ചാപ്പലിലെത്തും. പതാകാ ഘോഷയാത്ര അന്നുതന്നെ മട്ടാഞ്ചേരിയില്‍ നിന്ന് ആരംഭിക്കും.

കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍  നടക്കുന്നയാത്രയ്ക്ക് അഭി. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ നേതൃത്വം വഹിക്കും. ദീപശിഖാ പ്രയാണം മാവേലിക്കര  ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അഭി. പൌലോസ് മാര്‍ പക്കോമിയോസ്,  ഫാ. എബി ഫിലിപ്പ് എന്നവരുടെ നേതൃത്വത്തില്‍ പരുമല സെമിനാരിയില്‍ നിന്ന് ആരംഭിക്കും 16- നു വൈകിട്ട് സഭാ മാനേജിംഗ് കമ്മറ്റി വിശേഷാല്‍ യോഗവും നടക്കും. അസോസിയേഷന്‍ നടക്കുവാനിരിക്കുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭി. പൗലോസ്‌ മാര്‍ മിലിത്തിയോസ് ഫെബ്രുവരി രണ്ടാം തീയതി നിര്‍വഹിച്ചിരുന്നു. ഇന്നലെ (7 ജെനുവരി) ശാസ്താംകോട്ട മാര്‍ എലിയാ ചാപ്പലില്‍ നടന്ന സ്വാഗത സംഘം യോഗത്തില്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, ഭദ്രാസന സെക്രെട്ടറി ഫാ. ജോണ്‍ ചാക്കോ, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍, ചെയര്‍മാന്മാര്‍ എന്നിവര്‍ പങ്കെടുത്തു. © orthodoxchurch.in