|
|
|
| Monday, 08 March 2010 06:43 |
|
കടമ്പനാട് സെന്റ്. തോമസ് കത്തീഡ്രെല്‍ ഇനി പുരാതന മാര്‍തോമ്മന്‍ തീര്‍ഥാടനകേന്ദ്രം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപുരാതന ദേവാലയങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടിയ കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ പുരാതന മര്‍ത്തോമ്മന്‍ തീര്‍ഥാടന കേന്ദ്രം എന്ന അതി മഹത്തായ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. PHOTO GALLERY ഇന്നലെ രാവിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവയാണ് കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ ഇനി മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുരാതന മര്‍ത്തോമ്മന്‍ തീര്‍ഥാടന കേന്ദ്രം ആയി അറിയപ്പെടും എന്ന് തന്റെ കല്‍പ്പനയിലൂടെ പ്രഖ്യാപിച്ചത്. കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാസ് മാര്‍ അന്തോണിയോസ്, യു.കെ.- യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ തിമോത്തിയോസ് , ഇടവക വികാരി ഫാ. തോമസ് മാത്യു, അസി വികാരി. ഫാ. തോമസ് പി. മുകളില്‍ എന്നിവരും ആയിരക്കണക്കിന് വിശ്വാസികളും ഈ ഭക്തിനിര്‍ഭരമായ മനസ്സോടെ നിന്ന് ഈ പ്രഖ്യാപനത്തിനു സാക്ഷികളായി.പുരാതന തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപനം വന്നയുടനെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു 51 ആചാരവെടികള്‍ ഉയര്‍ന്നു. കൈമുത്തിനു ശേഷം എല്ലാവര്‍ക്കും മധുരം നല്‍കി. ഉച്ചക്ക് ശേഷം 3 മണിയോടെ കടമ്പനാട് കവലയില്‍ നിന്ന് പ്രൌഡ ഗംഭീരമായ റാലി ആരംഭിച്ചു. കുരിശു, കോടി, കുട എന്നിവയുമേന്തി വിശ്വാസ സമൂഹം ഒന്നായി പൊതു സമ്മേളന നഗരിയിലേക്ക് നീങ്ങി. കുട്ടികള്‍ വെള്ളവസ്ത്രങ്ങള്‍ അണിഞ്ഞു വര്‍ണക്കുടകളും റോസാ പൂക്കളും കയ്യിലേന്തിയാണ് റാലിയില്‍ അണിനിരന്നത്. ദേവാലയ അങ്കണത്തില്‍ തയ്യാറാക്കിയ പന്തലില്‍ റാലി എത്തിച്ചെര്‍ന്നതോടെ പൊതുസമ്മേളനം ആരംഭിച്ചു. ഇടവക വികാരി ഫാ. തോമസ് മാത്യു കടന്നുവന്ന എല്ലാ വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷ പ്രസംഗം നടത്തി. തീര്‍ഥാടന കേന്ദ്രങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം വിശാല ഹൃദയമുള്ള മനുഷ്യ സമൂഹവും ഇവിടെ ഉണ്ടാകണമെന്ന് അഭി. തിരുമേനി പറഞ്ഞു. സമൂഹത്തെക്കുറിച്ചും പരിസ്ഥിതിയെക്കുരിച്ചുമുള്ള നല്ല ചിന്തകള്‍ നമുക്കുണ്ടാകണം. വാര്‍ധക്യത്തിലും രോഗത്തിലും അകപ്പെട്ടവരെ കരുതുവാനും സഹായിക്കുവാനും കഴിയണം. ഈശ്വരന്‍ നല്കിയിരിക്കുന്ന ഈ പ്രകൃതിയെ സംരക്ഷിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ സംസ്ഥാനം മാത്രമല്ല രാജാവും ഈ ലോകം മുഴുവനും സന്തുലിതമായ അവസ്ഥയില്‍ മുന്നോട്ടു പോകുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അഭി. തിരുമേനി തന്റെ അധ്യക്ഷ പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചു. തീര്‍ഥാടന കേന്ദ്രം ഒരു പ്രദേശത്ത് ഉണ്ടാകുമ്പോള്‍ അത് ടൂറിസം മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന ആഭ്യന്തര വിജിലന്‍സ് ടൂറിസം മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുരാതന മാര്‍തോമ്മന്‍ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിനു സംസ്ഥാന ടൂറിസം വകുപ്പിന്റെ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ബെഹു. മന്ത്രി പറഞ്ഞപ്പോള്‍ കയ്യടികളോടെ സദസ്സ് അത് ഏറ്റു വാങ്ങി. മനുഷ്യന് നീതിയും സമാധാനവും സന്തോഷവും മറ്റു എന്തിനേക്കാളും പ്രധാന്യമേറിയാതാണെന്ന് അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ച അഭി. ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പറഞ്ഞു. അത് ലെഭിക്കണമെങ്കില്‍ ദൈവം നല്‍കിയ ക്രെമീകരണങ്ങളെ സ്വീകരിക്കണം. പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മരവും മനുഷ്യനും ഒരുമിച്ചേ വളരാനാകൂ. അതുകൊണ്ടാണ് നമ്മുടെ ആഭ്യന്തര മന്ത്രി പറഞ്ഞത് 10 കോടി മരങ്ങള്‍ വച്ച് പിടിപ്പിക്കുവാന്‍ പോകുന്നു എന്നത്. അതില്‍ ഒന്ന് രണ്ടു ലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന ചുമതല കടമ്പനാട് ഇടവക ഏറ്റെടുക്കണം. തീര്‍ഥാടന കേന്ദ്രം എന്ന് പറഞ്ഞാല്‍ തീര്‍ത്ഥം ലെഭിക്കുന്ന സ്ഥലം എന്നാണ് അര്‍ഥം. തീര്‍ത്ഥം എന്ന് പറഞ്ഞാല്‍ ദൈവത്തിന്റെ അനുഗ്രഹം. ഈ കടമ്പനാട് ദേവാലയം ദൈവത്തെ ലോകത്തിനും മനുഷ്യര്‍ക്കും കാണിച്ചു കൊടുക്കുന്ന സ്ഥലമായിതീരണം. അഭി. തിരുമേനി ഓര്‍മ്മിപ്പിച്ചു. വിവിധ തീര്‍ഥാടന പദ്ധതികളുടെ അവതരണം ഇടവക ട്രെസ്ട്ടി ശ്രീ. ജോര്‍ജ്ജ് നാടശാലിക്കലും ചികിത്സാ ധന സഹായ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.യും. തീര്‍ഥാടനഗാന സിഡി പ്രകാശനം പ്രശസ്ത ഗായകന്‍ ശ്രീ. കെ.ജി. മാര്‍ക്കോസ് അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനിക്ക് നല്‍കി പ്രകാശനം ചെയ്തു. ഭദ്രാസന സെക്രെട്ടറി ഫാ. ജോണ്‍ ചാക്കോ, ആര്‍. ഉണ്ണികൃഷ്ണ പിള്ള, എ.പി. ജയന്‍, ആര്‍. സുരേഷ്കുമാര്‍. എസ. ഷാബു ജോണ്‍, അരുണ്‍ തടത്തില്‍, ടി.കെ. അലക്സാണ്ടര്‍, ബി. പാപ്പച്ചന്‍, ഓമന ജോര്‍ജ്, സിസ്റ്റര്‍ സോഫിയ, ജോണ്‍ ജോര്‍ജ്ജ് പെരുവത്ത്, ഫാ. ജോജി കെ. ജോയ്, അസി. വികാരി ഫാ. തോമസ് പി. മുകളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുസംസാരിച്ചു. © orthodoxchurch.in |





കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ പുരാതന മര്‍ത്തോമ്മന്‍ തീര്‍ഥാടന കേന്ദ്രമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ പ്രഖ്യാപിക്കുന്നു.