|
Tuesday, 09 March 2010 03:48 |
|
മാര്‍ത്തോമ്മ സ്മൃതി 2010 അബുഭാബി : ഇന്ത്യയുടെ അപ്പോസ്തോലന്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമം എന്നും സഭാ മക്കളില്‍ നിലനിര്‍ത്തും വിധം ഓരോ വര്‍ഷവും അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ യുവജന പ്രസ്ഥാനം ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ "മാര്‍ത്തോമ്മ സ്മൃതി" എന്ന നാമധേയത്തില്‍ നടത്തിവരുന്നു. മാര്‍ത്തോമ്മ സ്മൃതിയോടു അനുബന്ധിച്ച് ഈ വര്‍ഷം നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് അഞ്ചാം തീയതി വെള്ളിയാഴ്ച വി. കുര്‍ബ്ബാനക്ക് ശേഷം ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനംചെയ്തു.
|