Home
PDF Print E-mail
Tuesday, 09 March 2010 06:40

അങ്കമാലി ഭദ്രാസനം മലങ്കര സഭയുടെ തലസ്ഥാനം : ശ്രേഷ്ഠ നിയുക്ത കാതോലിക്കാ

ആലുവ: മലങ്കരസഭയുടെ തലസ്‌ഥാനവും സഭയുടെ ശക്‌തിയായ കോട്ടയുമാണ്‌ അങ്കമാലി ഭദ്രാസനമെന്ന്‌ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപോലീത്ത പറഞ്ഞു. ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ നടന്ന കാതോലിക്ക ദിനപ്പിരിവിന്റെ കവര്‍ വിതരണം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ ആലുവ തൃക്കുന്നത്തു സെമിനാരി മലങ്കര സഭയുടെ ഹൃദയമാണ്‌. അതു കൈയേറാന്‍ ആരുശ്രമിച്ചാലും മലങ്കര സഭ ഒന്നടങ്കം അതിനെ നേരിടുമെന്നു ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പറഞ്ഞു.

സഭ നീതിമാത്രമേ ആവശ്യപ്പെടുന്നുള്ളൂ. നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വൈദികരുടെ ശമ്പളവര്‍ധനവിനെപ്പറ്റി വിശദീകരണം സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപോലീത്ത നല്‍കി. ഭദ്രാസന മെത്രാപോലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്‌ അധ്യക്ഷത വഹിച്ചു. കാതോലിക്ക ദിന കവര്‍ വിതരണം ശ്രേഷ്‌ഠ നിയുക്‌ത കതോലിക്ക ബാവ നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി മത്തായി ഇടയറ കോര്‍ എപ്പിസ്‌ കോപ്പ സ്വാഗതംപറഞ്ഞു. വൈദീക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, അല്‍മായ ട്രസ്‌റ്റി എം.ജി.ജോര്‍ജ്‌, മുത്തൂറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌, സെമിനാരി മാനേജര്‍ ഫാ. യാക്കോബ്‌ തോമസ്‌ സംസാരിച്ചു.

© orthodoxchurch.in