Home
PDF Print E-mail
Tuesday, 09 March 2010 07:06
ഹെയ്ത്തിക്ക് സാന്ത്വനമായ് ദുബായ് യുവജനപ്രസ്ഥാനം
 

ദുബായ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍  യുവജനപ്രസ്ഥാനം റെഡ് ക്രെസന്റ് ദുബായിയുമായി സഹകരിച്ചു, ഭൂകമ്പം സര്‍വ്വനാശം വിതച്ച ഹെയ്ത്തിയിലെക്കുള്ള സഹായം പള്ളിയങ്കണത്തില്‍ വച്ചു നടന്ന പൊതുചടങ്ങില്‍ കൈമാറി. ഇടവക ജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സമാഹരിച്ച ഏകദേശം 30 ലെക്ഷം രൂപയുടെ പുതുവസ്ത്രങ്ങള്‍, മരുന്നുകള്‍, ഭക്ഷണ സാമഗ്രികള്‍ എന്നിവയും ഇടവകയുടെ സഹായമായി 5 ലക്ഷം രൂപയും റെഡ് ക്രസന്റ് മാനേജര്‍ ശ്രീ. മുഹമ്മദ്‌ അല്‍ സരൂണി ഇടവക വികാരി ഫാ. ബിജു പി. തോമസില്‍ നിന്നും ഏറ്റുവാങ്ങി.

ദേശ - ഭാഷകള്‍ക്ക് അതീതമായി കാലഘട്ടത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഉത്തരവാദിത്വ ബോധമുള്ള യുവജനങ്ങളുടെ ഒരു സമൂഹമുണ്ട്‌ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദുബായ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തനങ്ങളും എന്ന് റെഡ് ക്രസന്റ് മാനേജര്‍ ശ്രീ. മുഹമ്മദ്‌ അല്‍ സരൂണി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ റെഡ് ക്രസന്റ് അംഗം ശ്രീ. മുഹമ്മദ്‌ കമാല്‍, ഇടവക സഹവികാരി ഫാ. പത്രോസ് ജോയ്, യുവജന പ്രസ്ഥാനം സോണല്‍ പ്രസിഡണ്ട്‌ ഫാ. അജു എബ്രഹാം, ഇടവക ട്രെസ്ട്ടി ശ്രീ. റോബിന്‍സണ്‍ പണിക്കര്‍, സെക്രെട്ടറി ശ്രീ. മേരീ ദാസന്‍ തോമസ്‌, ജോ. ട്രെസ്ട്ടി. ശ്രീ. ചെറിയാന്‍ പി. തോമസ്‌, പ്രസ്ഥാനം സോണല്‍ സെക്രെട്ടറി ശ്രീ. റിനു തോമസ്‌, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ശ്രീ. ജോണ്‍ പി. ജോര്‍ജ്ജ്, സെക്രെട്ടറി ശ്രീ. മനോജ്‌ തോമസ്‌, പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. അബി പൌലോസ് യൂണിറ്റ് ട്രെസ്ട്ടി ശ്രീ. ബിന്നി മാത്യു എന്നിവര്‍പ്രസംഗിച്ചു.© orthodoxchurch.in