|
Friday, 28 August 2009 08:19 |
|
ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ്
ജീവിതരേഖ
ജനനം : 1946 ഓഗസ്റ്റ് 30 പിതാവ് : കെ.ഐ. ഐപ്പ് കൊള്ളന്നൂര്‍ കുടുംബം മാതാവ് : കുഞ്ഞീട്ടി, പുലിക്കോട്ടില്‍ കുടുംബം
വിദ്യാഭ്യാസം എല്‍പി & യു.പി : മങ്ങാട് സ്കൂള്‍ ഹൈസ്കൂള്‍ : ഗവണ്മെന്റ് ഹൈസ്കൂള്‍, പഴഞ്ഞി പ്രീ - ഡിഗ്രീ : സെന്റ് തോമസ് കോളേജ് തൃശൂര്‍ ബിരുദം : ബി.എസ്. സി. ഫിസിക്സ് , സെന്റ് തോമസ് കോളേജ് തൃശൂര്‍ ബിരുദാനന്തര ബിരുദം : എം.എ. സോഷ്യോളജി, സി.എം. എസ് കോളേജ് കോട്ടയം.
പൌരോഹിത്യ പാത സെമിനാരി പ്രവേശനം : 1969 ശെമ്മാശ്ശ പട്ടം : 1973 മേയ് 31, സീയോന്‍ സെമിനാരി, കൊരട്ടി വൈദിക പട്ടം : 1973 ജൂണ്‍ 2, സീയോന്‍ സെമിനാരി, കൊരട്ടി റമ്പാന്‍ സ്ഥാനം : 1983 മേയ് 14, പരുമല സെമിനാരി എപ്പിസ്കോപ്പ : 1985 മേയ് 15, സെന്റ് മേരീസ് പള്ളി പുതിയകാവ് മെത്രാന്‍ സ്ഥാനം : 1991 ഒക്ടോബര്‍ 25 കുന്നംകുളം ഭദ്രാസനം നിയുക്ത കാതോലിക്ക : 2006 സെപ്റ്റംബര്‍ 27 പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.ഐ.ഐപ്പിന്റെയും കുഞ്ഞീട്ടിയുടെയും രണ്ടാമത്തെ പുത്രനായി. 1946 ഓഗസ്റ്റ് 30-ന് ജെനിച്ചു. പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ചു പോള്‍ എന്ന പേരില്‍ മാമോദീസ സ്വീകരിച്ചു.ഹൈസ്കൂള്‍ വിദ്യാഭ്യാസാനന്തരം തൃശൂര്‍ സെന്റ്. തോമസ് കോളേജില്‍ നിന്ന്‍ ബി.എസ്.സിയും ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്ന് GST യും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ BD യും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന്‍ സോഷ്യോള്ജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. 1973 മേയ് 31 ന് ശെമ്മാശ പട്ടവും. 1973 ജൂണ്‍ 2- ന് വൈദിക പട്ടവും സ്വീകരിച്ചു. MGOCSM സ്റ്റുഡന്റ് സെന്ററുകളിലും (കോട്ടയം & തിരുവനന്തപുരം ) വികാരിയായി സേവനം അനുഷ്ഠിച്ചു. 1982 ഡിസംബര്‍ 28-ന് തിരുവല്ലയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഇദ്ദേഹത്തെ മേല്‍പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1983 മേയ് 14- ന് പരുമലയില്‍ വച്ച് നിയുക്ത കാതോലിക്ക മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത റമ്പാന്‍ സ്ഥാനം നല്‍കി. 1985 മേയ് 15- ന് പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ വച്ചു നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില് പൌലോസ് മാര്‍ മിലിത്തിയോസ് എന്ന നാമത്തില്‍ എപ്പിസ്കോപയായി പരി. ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനി അഭിഷേകം ചെയ്തു. തുടര്‍ന്ന്‍ പുതുതായി രൂപം കൊണ്ട കുന്നംകുളം ഭദ്രാസനാധിപനായി 1985 ഓഗസ്റ്റ് 31- ന് നിയമിതനായി. വൈദിക ക്ഷേമനിധിയുടെ സെക്രട്ടറി, ഓര്‍ത്തഡോക്സ് സ്റ്റുഡന്റ് സെന്റര്‍ വാര്‍ഡന്‍, കൊച്ചി ഭദ്രാസനം മര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ്, ഓര്‍ത്തഡോക്സ് വിദ്യാര്‍ഥി പ്രസ്ഥാനം വൈസ് പ്രസിഡന്റ്, പഴഞ്ഞി എം.ഡി. കോളേജ് ഗവേണിംഗ് ബോര്‍ഡ് അംഗം, ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2006 സെപ്റ്റംബര്‍ 27- ന് പരുമല സെമിനാരിയില്‍ വച്ച് കൂടിയ അസോസിയേഷനില്‍ വച്ചു പരി. സുന്നഹദോസും മാനജിംഗ് കമ്മിറ്റിയും ചേര്‍ന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്ക സ്ഥാനത്തേക്ക് അഭി. പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനിയെ തെരഞ്ഞെടുത്തു.
|