|
|
ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ജീവിതരേഖ ജനനം : 1954 ജനുവരി 7 പിതാവ് : കെ.വി.യോഹന്നാന്‍ മാതാവ് : ഏലിയാമ്മ യോഹന്നാന്‍ വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസം : കോട്ടൂര്‍ ഹൈസ്കൂള്‍ കോളേജ് : എസ്.ബി.കോളേജ് ചങ്ങനാശ്ശേരി പൌരോഹിത്യ പാത ശെമ്മാശ്ശ പട്ടം : 1982 ഏപ്രില്‍ 19 വൈദിക പട്ടം : 1982 ജൂണ്‍ 5 റമ്പാന്‍ സ്ഥാനം : 1998 ജനുവരി 28 മെത്രാന്‍ സ്ഥാനം : 2005 മാര്‍ച്ച് 5 തിരുവല്ല കോട്ടൂര്‍ മണ്ണില്‍ പുത്തന്‍ പുരയില്‍ കെ.വി.യോഹന്നാന്റെയും ഏലിയാമ്മ യോഹന്നാന്റെയും പുത്രനായി 1954 ജനുവരി 7-ന് ജെനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസാനന്തരം ചങ്ങനാശ്ശേരി എസ്.ബി.കോളേജ് കോളേജില്‍ നിന്ന്‍ പ്രീ-ഡിഗ്രിയും കേരളാ യൂണുവേഴ്സിറ്റിയില്‍നിന്ന് ബി.എസ്.സിയും ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്ന് GST യും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ BD യും ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍നിന്ന് MThഉം സാന്‍ഫ്രാന്‍സിസ്കോ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് Phdയും കരസ്ഥമാക്കി. 1982 ഏപ്രില്‍ 19 ന് ശെമ്മാശ പട്ടവും. 1982 ജൂണ്‍ 5- ന് വൈദിക പട്ടവും സ്വീകരിച്ചു. 1998 ജനുവരി 28 ന് പരുമലയില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവ റമ്പാന്‍ സ്ഥാനം നല്‍കി. കരുണാഗിരി എം.ജിഡി ആശ്രമത്തിന്റെയും ബാലഭവന്റെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സെന്റ് പോള്‍സ് മിഷന്‍ സെന്റ്ര് പ്രിന്‍സിപ്പല്‍, നാഗ്പൂര്‍ സെന്റ് തോമസ് തിയോളജിക്കല്‍ സെമിനാരി വിസിറ്റിംഗ് പ്രൊഫസ്സര്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ മിഷന്‍ ബോര്‍ഡ് കോര്‍ഡിനേറ്റര്‍, എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മാര്‍ച്ച് 5- ന് പരുമല സെമിനാരിയില്‍ വച്ചു നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില് യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്ന നാമത്തില്‍ മെത്രാനായി പരി. ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനി അഭിഷേകം ചെയ്തു. തുടര്‍ന്ന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി നിരണം ഭദ്രാസനാധിപനായി ചുമതലയേറ്റു. |
Profiles


