|
|
|
| Thursday, 11 February 2010 14:22 |
|
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ![]() 1949 ഫെബ്രുവരി 12-നു മറ്റത്തില്‍ കടുംബത്തില്‍ ശ്രീ. ചെറിയാന്‍ അന്ത്രയോസിന്റെ മകനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ജനിച്ചു. വാഴൂര്‍ സെന്റ് പീറ്റെഴ്സ് ഇടവകാംഗം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കേരള സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ ബി.എസ്.സി ബിരുദം നേടി. തുടര്‍ന്ന് വൈദിക സെമിനാരിയില്‍ ചേര്‍ന്ന് GST ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും BD യും നേടിയ ശേഷം തിയോളജിയില്‍ ഉയര്‍ന്ന പഠനത്തിനായി റഷ്യയിലേക്ക് പോയി. അവിടെ ലെനിന്‍ ഗ്രേഡ് തിയോജിക്കല്‍ അക്കാദമിയില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. റോം ഒറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂ ട്ടില്‍ നിന്നും M.Th ഉം P.hd-ഉം കരസ്ഥമാക്കി. 1976-ല്‍ ശെമ്മാശ പദവി ലഭിച്ചു. 1978-ല്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ വൈദിക സ്ഥാനം നല്‍കി. 1991 ഏപ്രില്‍ 30-നു പരുമലയില്‍ വെച്ച് എപ്പിസ്കൊപ്പായായി ഉയര്‍ത്തപ്പെട്ടു. 1993- ല്‍ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടു. നല്ല ഒരു അദ്ധ്യാപകന്‍, വൈദിക സെമിനാരി ഫാക്കല്‍റ്റി അംഗം അതിലുപരി ഒരു നല്ല മനുഷ്യ സ് നേഹിയുമാണ് ഡോ. മാര്‍ സേവേറിയോസ്. സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സ്ലീബാ ദാസ സമൂഹം പ്രസിഡന്റ്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ്, ബസ്ക്യാമ്മ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്തായായി സേവനം അനുഷ്ടിക്കുന്നു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറികൂടിയാണ് അഭി. തിരുമേനി.
|
Profiles




